2014, ഫെബ്രുവരി 25, ചൊവ്വാഴ്ച

'തട്ടിപ്പിന്റെ പാനപാത്രം; മുത്ത് നബിയെ വില്‍ക്കരുത്'

'തട്ടിപ്പിന്റെ പാനപാത്രം; മുത്ത് നബിയെ വില്‍ക്കരുത്'

ഖസ്രജിയുടെ കയ്യിലുള്ള മുടി കെട്ട് 

കാണാത്തവർക്കായി സമർപ്പിക്കുന്നു ...







'തട്ടിപ്പിന്റെ പാനപാത്രം; മുത്ത് നബിയെ വില്‍ക്കരുത്' എന്ന തലക്കെട്ടില്‍ 
കോഴിക്കോട് മുതലക്കുളത്ത് വെച്ച് സംഘടിപ്പിച്ച പൊതുസമ്മേളനത്തില് ജമാഅത്തെ ഇസ്ലാമി ജന. സെക്രട്ടറി പി. മുജീബ് റഹ്മാന് സംസാരിക്കുന്നു

)

'തട്ടിപ്പിന്റെ പാനപാത്രം; മുത്ത് നബിയെ വില്‍ക്കരുത്' എന്ന തലക്കെട്ടില്‍ 
കോഴിക്കോട് മുതലക്കുളത്ത് വെച്ച് സംഘടിപ്പിച്ച പൊതുസമ്മേളനത്തില് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് ടി. മുഹമ്മദ് വേളം സംസാരിക്കുന്നു

)

തട്ടിപ്പിന്റെ പാനപാത്രം; മുത്ത് നബിയെ വില്‍ക്കരുത്' എന്ന തലക്കെട്ടില്‍ 
കോഴിക്കോട് മുതലക്കുളത്ത് വെച്ച് സംഘടിപ്പിച്ച പൊതുസമ്മേളനത്തില് ജമാഅത്തെ ഇസ്ലാമി കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഖാലിദ് മൂസാ നദ്‌വി
സംസാരിക്കുന്നു

)


'തട്ടിപ്പിന്റെ പാനപാത്രം; മുത്ത് നബിയെ വില്‍ക്കരുത്' എന്ന തലക്കെട്ടില്‍ 
കോഴിക്കോട് മുതലക്കുളത്ത് വെച്ച് സംഘടിപ്പിച്ച പൊതുസമ്മേളനത്തില ൽ ഇല്ല്യാസ് 
മൗലവി മൗലവി  സംസാരിക്കുന്നു




'തട്ടിപ്പിന്റെ പാനപാത്രം; മുത്ത് നബിയെ വില്‍ക്കരുത്' എന്ന തലക്കെട്ടില്‍ 
കോഴിക്കോട് മുതലക്കുളത്ത് വെച്ച് സംഘടിപ്പിച്ച പൊതുസമ്മേളനം മാധ്യമ പ്രവര്ത്തകന് ഒ. അബ്ദുല്ല ഉദ്ഘാടനം ചെയ്യുന്നു

)


കാന്തപുരവും കദിറോവും:

നമസ്‌കാര സ്ഥലമാക്കാന്‍ ഖുര്‍ആന്‍ ആവശ്യപ്പെട്ട മഖാമു ഇബ്‌റാഹീമിനെക്കാള്‍ പുണ്യവും പ്രാധാന്യവും തന്‍രെ വശമുള്ള പാനപാത്രത്തിനാണെന്ന് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ ഖത്തറില്‍ വെച്ച് പ്രസംഗിച്ചു. അതിന് അദ്ദേഹം പറഞ്ഞ കാരണം ഇബ്‌റാഹീം നബി ചവിട്ടി നിന്ന സ്ഥലമാണ് മഖാമു ഇബ്‌റാഹീം. എന്നാല്‍ തന്റെ വശമുള്ള പാത്രം നമ്മുടെ മുത്ത് നബി ചുണ്ട് വെച്ച് വെള്ളം കുടിച്ചതാണ്.

എന്നാല്‍ ഈ പാത്രം ആദ്യമായി പ്രദര്‍ശിപ്പിച്ചത് അത് കാന്തപുരത്തിനു നല്‍കിയ അഹ്മദ് ഖസ്‌റജിയല്ല, 
ചെച്‌നിയന്‍ ഭരണാധികാരി റംസാന്‍ കദിറോവാണ്. അധിനിവേശ വിരുദ്ധ പോരാട്ടത്തിലേര്‍പ്പെട്ട മുസ്‌ലിംകളെ കൂട്ടകൊല നടത്തിയ ക്രൂരനും രക്തദാഹിയുമാണ് കദിറോവ്. ഇസ്രയേലിന്റെയും റഷ്യയുടെയും സഹായത്തോടെയായിരുന്നു കദിറോവ് ഈ കൂട്ടകൊല നടത്തിയത്. ഇസ്രയേലിനും സയണിസ്റ്റുകള്‍ക്കും ഏറെ പ്രിയപ്പെട്ടവനാണ് ഈ കദിറോവ്. ഇസ്രയേലിലെ അബുഗോഷ് പട്ടണത്തില്‍ കദിറോവിന്റെ പേരില്‍ ഒരു റോഡു തന്നെയുണ്ട്. 2010-ല്‍ ഇസ്രയേല്‍ സന്ദര്‍ശിച്ച കദിറോവിനെ പരിചയപ്പെടുത്തിയത് ഇസ്രയേലിന്റെ സ്വാഭാവിക കൂട്ടുകാരന്‍ എന്നായിരുന്നു.

ചെച്‌നിയന്‍ മുസ്‌ലിംകളെ അടിച്ചമര്‍ത്താനായി റഷ്യ, അമേരിക്ക, ഇസ്രയേല്‍ കൂടിക്കാഴ്ച്ചക്ക് മാധ്യസ്ഥത വഹിച്ചത് കദിറോവിന്റെ കൂട്ടുകാരനായ ഹോളിവുഡ് താരം സ്റ്റീവന്‍ സീഗളുമാണ്. കാന്തപുരവും ഖസ്‌റജിയും കദിറോവും തമ്മില്‍ അടുത്ത ബന്ധവും ഉറ്റ

സൗഹൃദവുമാവണം. അതുകൊണ്ടു തന്നെ ഖസ്‌റജി കൊടുത്ത പാത്രത്തില്‍ ഇസ്രയേലിന്റെ ഔദ്യോഗിക ചിഹ്നമായ ആറു കോണുള്ള നക്ഷത്രവുമുണ്ടായതില്‍ (ദാവീദിന്റെ നക്ഷത്രം) ഒട്ടും അത്ഭുതപ്പെടാനില്ല. അപ്പോള്‍ കാന്തപുരം ഉസ്താദ് ആരുടെ ഏജന്റാണ്?


കടപ്പാട് : ഇസ്ലാം ഓണ്‍ ലൈന്‍




വ്യാപാര ലക്‌ഷ്യം മാത്രം

ജനകീയ പ്രശ്നങ്ങളിലോ പരിസ്ഥിതി സമരങ്ങളിലോ ഇന്നേ വരെ മുഖം കാണിച്ചിട്ടില്ലാത്ത മത വ്യാപാരി കാന്തപുരത്തിന്റെ ലേറ്റസ്റ്റ് ഇടപെടലിനു പിന്നിൽ വ്യാപാര ലക്‌ഷ്യം മാത്രം, ഇത്തരം സമരങ്ങളിൽ ഇസ്ലാം എവിടെ എന്ന് ചോദിച്ചിരുന്ന പുരോഹിതൻ പരിസ്ഥിതി ലോല പ്രദേശം സംരക്ഷിക്കാനുള്ള റിപ്പോർട്ട് നടപ്പിലാക്കാൻ ശ്രമിച്ചാൽ ജനജീവിതം മുടക്കുമെന്ന് ഭീഷണിപ്പെടുത്തിയിരിക്കുകയാണ്, എതിരാളികളെ കായികമായി നേരിടുന്ന ടൈഗർ സമസ്തക്കാരുടെ ഭീഷണി അക്ഷരാർത്ഥത്തിൽ തന്നെ എടുക്കുന്നു 
**************************************
കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെതിരെ നിലപാടെടുത്തത് മര്‍കസിന്റെ നോളജ് സിറ്റി പദ്ധതി തടസ്സപ്പെടാതിരിക്കാനെന്ന് ഞങ്ങളുടെ കോ‍ഴിക്കോട് ബ്യൂറോ റിപ്പോര്‍ട്ട് ചെയ്യുന്നു. കോ‍ഴിക്കോട്ടെ പരിസ്ഥിതി ലോല വില്ലേജുകളില്‍പ്പെട്ട പുതുപ്പാടിയിലാണ് ഈ വമ്പന്‍ പദ്ധതി വരുന്നത്. രാഷ്ട്രീയ പ്രധാന്യമുള്ള മുദ്രാവാക്യങ്ങള്‍ ഏറ്റെടുത്തിരുന്ന കാന്തപുരത്തിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എസ്.എസ്.എഫ് നിശബ്ദമായതും ഇക്കാരണത്താലാണ്.

നൂറ്റി ഇരുപത്തഞ്ച് എക്കര്‍ സ്ഥലത്തുള്ള വന്‍ റിയല്‍ എസ്റ്റേറ്റ് പദ്ധതിയാണ് കാന്തപുരം ചെയര്‍മാനായ മര്‍കസ് നോളജ് സിറ്റി. ഫ്ലാറ്റുകള്‍, യൂണിവേ‍ഴ്സിറ്റി, മെഡിക്കല്‍ കോളജ്, വാണിജ്യ കേന്ദ്രം എന്നിവ അടങ്ങിയതാണ് ഈ പദ്ധതി. പുതുപ്പാടി, കോടഞ്ചേരി വില്ലേജുകളില്‍ പെട്ട കൈതപ്പൊയിലില്‍ ഈ പദ്ധതിയുടെ നിര്‍മ്മാണം പുരോഗമിക്കുകയാണ്. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ പരിസ്ഥിതി ലോലമെന്ന് രേഖപ്പെടുത്തിയ ഈ വില്ലേജുകളില്‍ വാണിജ്യാടിസ്ഥാനത്തിലുള്ള വന്‍ കെട്ടിടങ്ങളും കുന്നിടിക്കലും സാധ്യമല്ല. റിപ്പോര്‍ട്ട് നടപ്പായാല്‍ അതോടെ നോളജ് സിറ്റി പദ്ധതി തടസ്സപ്പെടുകയും ചെയ്യും. ഇത് മുന്നില്‍ കണ്ടാണ് കത്തോലിക്കാസഭയുടെ മുന്‍കൈയില്‍ നടക്കുന്ന കസ്തൂരി രംഗന്‍ സമരത്തെ കാന്തപുരം പിന്തുണക്കുന്നത്.

പരിസ്ഥിതി സംരക്ഷണത്തിനായി പ്രചാരണം നടത്തിയിരുന്ന കാന്തപുരം വിഭാഗത്തിന്റെ വിദ്യാര്‍ത്ഥി സംഘടനയും ഇപ്പോള്‍ മൗനത്തിലാണ്. കസ്തൂരി രംഗന്‍ പ്രശ്നത്തില്‍ അടക്കം സുന്നി സ്റ്റുഡന്‍റ് ഫെഡറേഷന്‍ മൗനം പാലിച്ചതും ഈ പശ്ചാത്തലത്തിലാണ്. ഗാഡ്ഗില്‍ -കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുകള്‍ക്കെതിരായ സമരത്തിനു പിന്നിലെ സാമ്പത്തിക താല്‍പര്യങ്ങള്‍ വ്യക്തമാക്കുന്നതാണ് കാന്തപുരത്തിന്റെ നിലപാട്.





ഇത് തട്ടിപ്പിന്റെ പോരിശയാക്കപെട്ട പാന പാത്രം

                          
                 (പണം തട്ടാനൊരു ചട്ടി)



എവിടെ നിന്നോ ഒരു പാത്രം കൊണ്ട് വന്ന് അത് മഹാനായ നബി (സ) വെള്ളം കുടിക്കുവാൻ ഉപയോഗിച്ചതാണെന്ന് തട്ടിവിട്ട് മഖാമു ഇബ്രാഹീമിനേക്കാൾ പോരിശയുണ്ടെന്ന് കാന്തപുരത്തുകാരൻ മുസ്ല്യാർ പറയുമ്പോൾ ദീനീ സ്നേഹികൾ ചോദ്യം ചെയ്യും . അള്ളാഹുവിന്റെ ദീനിനെയും നബി (സ) യെയും കാന്തപുരത്തിനും അദേഹത്തിന്റെ അനുയായികൾക്കും വിറ്റ് കാശാക്കാനുള്ളതല്ല. കാന്തപുരം മുസ്ല്യാര് അള്ളാഹുവിന്റെ ദീനിൽ അദേഹത്തിന് തോന്നിയത് കൂട്ടി ചേർക്കാൻ നോക്കണ്ട . മഖാമു ഇബ്രഹീമിനേക്കാൾ കാന്തപുരം കൊണ്ടുവന്ന പാത്രത്തിനാണെന്ന് പറയാൻ അദേഹത്തിന് എന്താ തെളിവ് ?


കാന്തപുരത്തിന് തോന്നിയത് പറയാനുള്ളതാണോ 

അള്ളാഹുവിന്റെ ദീൻ ? 














ഇവിടെയും ചിലത് ഉണ്ട് 

http://vallithodika.blogspot.in/2013/09/blog-post_3.html

1 അഭിപ്രായം:

Mujeeb Rahman Theparambil Ppni (MRTt) പറഞ്ഞു...

very good,AP payyans will respond with baseless comments